നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ അതിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യമേറെയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയായിരുന്നു സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചത്. കഴിഞ്ഞ തവണയും പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു.

30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. മുപ്പതിനും 40-നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍.