സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്ന വിമര്‍ശനവുമായി പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. എസ്.എസ്.ലാല്‍. കേരള മോഡല്‍ എന്നൊക്കെ പറഞ്ഞ് ഊതി വീര്‍പ്പിച്ച മിഥ്യാ ബോധത്തിന്റെ പ്രതിഛായe തടങ്കലിലാണ് കേരളം. കോവിഡ് രോഗം വന്നവരെ കുറ്റവാളികളേപ്പോലെ പരിഗണിച്ചു. 

ആരോഗ്യവിഷയത്തെ ക്രമസമാധാനപ്രശ്‌നമാക്കി മാറ്റി. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത് ബാധിക്കുന്നവരെ വിശ്വാസത്തിലെടുത്തില്ല എന്നും അദ്ദേഹം പറയുന്നു. ആരാണ് മുഖ്യമന്ത്രിക്ക് അത്തരം കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നത്. ജനങ്ങളുമായി ബന്ധമില്ലാത്ത സിപിഎം ബന്ധമുള്ള ഡോക്ടര്‍മാരും സിനിമാക്കാരും പൊതുജനാരോഗ്യ വിദഗ്ധരെന്ന് സ്വയം വിശ്വസിക്കുന്നവരുമായവരുമാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.