കോവിഡ് കാലം എല്ലാത്തിനേയും എല്ലാവരേയും അടച്ചിടുംമുമ്പ് വരെ കോഴിക്കോട്ടെ മലയോര മേഖലയ്ക്ക് ഡിജിറ്റല്‍ സാക്ഷരത പറഞ്ഞുകൊടുത്തിരുന്നു കുറ്റ്യാടിയിലെ സാബിറിന്റെ കമ്പ്യൂട്ടര്‍ പഠന കേന്ദ്രം. ഇപ്പോള്‍ കോവിഡ് പ്രതിസന്ധികള്‍ ഈ സാങ്കേതിക പഠന കേന്ദ്രത്തിന്റെ അടിവേരിളക്കുന്നത് നോക്കി നില്‍ക്കാനെ കഴിയുന്നുള്ളൂ ഈ യുവാവിന്. രണ്ട് വര്‍ഷത്തെ മഹാമാരിക്കാലം ബാക്കിയാക്കിയത് മുപ്പത് ലക്ഷം രൂപയോളം വരുന്ന ബാധ്യതയും വാടക മുടങ്ങിയതിനാല്‍ സ്ഥാപനം ഒഴിഞ്ഞ് കൊടുക്കാനുള്ള കോടതി സമൻസും മാത്രമാണ്.