രണ്ടാം വര്‍ഷത്തില്‍ രണ്ടാം വരവില്‍ കോവിഡ് കേരളത്തേയും ഇന്ത്യയേ മൊത്തത്തിലും പ്രതിസന്ധിയിലാക്കുന്നു. കൃത്യമായി അകലമിട്ട് അടുപ്പം പുലർത്തിപ്പോന്ന നമ്മളിൽ ചിലരെങ്കിലും ഇടക്ക് മറന്നു പോയ കാര്യങ്ങളുണ്ട്. സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോ​ഗികളുടെ എണ്ണം വർധിപ്പിക്കാൻ കാരണമായ ചില കാര്യങ്ങൾ. 

സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും നമ്മുടെ ജീവിതത്തിന്റെ ഭാ​ഗമാണ്. അന്ന് പാലിച്ച കാര്യങ്ങൾ മറക്കാതെ പിന്തുടരുക എന്നതാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. കാരണം പലപ്പോഴും കോവിഡ് ജീവനെടുക്കുന്ന ഭീകര രോ​ഗമാണ്..