കേരളത്തിലെ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നുകഴിഞ്ഞു. കോവിഡ് ആശങ്കകൾ പതിയെ കുറഞ്ഞുവരികയാണ്. കോളേജുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഒക്ടോബർ നാലുമുതൽ ബിരുദ- ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ തുടങ്ങുമെന്നാണ് കഴിഞ്ഞദിവസം സർക്കാർ അറിയിച്ചത്. വലിയ ആശങ്കകളില്ലെങ്കിലും സംസ്ഥാനത്ത് കോവിഡ് കേസുകൾ വ്യത്യാസമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിൽ കോളേജുകൾ തുറക്കുമ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയാണോ? അതോ ആകാംക്ഷയാണോ?