18 വയസിന് മുകളിലുള്ളവര്‍ക്ക് മെയ് ഒന്നുമുതല്‍ കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന്‍ ആരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് സന്നദ്ധ രക്തദാനത്തിലുണ്ടാകുന്ന കുറവ് ബ്ലഡ് ബാങ്കുകളിലെ രക്തശേഖരത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കകള്‍ പരന്നിരുന്നു. ഈ വിഷയത്തില്‍ എന്താണ് പൊതുജനങ്ങളും സ്ഥിരമായി രക്തം ദാനം ചെയ്യുന്നവരും ശ്രദ്ധിക്കേണ്ടത്? വാക്‌സിനേഷന്‍ കാലത്തെ രക്തദാനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കുകയാണ് വിദഗ്ധര്‍.