കോവിഡ് വ്യാപനത്തിന്റെ ആഘാതത്തില്‍ നിന്ന് പതിയെ കരകയറിക്കൊണ്ടിരിക്കെയാണ് സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. 

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ, എങ്ങനെ രോഗപ്പകര്‍ച്ച വ്യാപിക്കുന്നത് തടയാം കോഴി ഇറച്ചിയും മറ്റും കഴിക്കുന്നതില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ തുടങ്ങിയ ആശങ്കകള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ. അനീഷ് ടി.എസ്.