രണ്ട് പ്രളയം, കോവിഡ് എന്നിങ്ങനെ തിരിച്ചടികളില്‍ വിറങ്ങലിച്ചിരിക്കുകയാണ് സംസ്ഥാനത്തെ കൈത്തറി വ്യവസായം. ദിവസവും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയില്‍ പക്ഷെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ പിന്തുണയുണ്ടാകുന്നില്ലെന്ന പരാതിയാണ് നെയ്ത്ത് തൊഴിലാളികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കുമുള്ളത്. തിരഞ്ഞെടുപ്പുകാലമടുത്തതോടെ നെയ്ത്ത് മേഖലയ്ക്ക് കൂടുതല്‍ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. സഹായിക്കാമെന്ന് എല്ലാവരും പറയും. അധികാരത്തിലെത്തുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടി. തിരഞ്ഞെടുപ്പ് കാലത്ത് ആകുലതകളെപ്പറ്റി ബാലരാമപുരത്തെ നെയ്ത്ത് തൊഴിലാളികള്‍ പ്രതികരിക്കുന്നു.