ആദിവാസി സ്ത്രീകൾക്കിടയിലെ അമിത മദ്യപാനവും പുകയില ഉപയോഗവുമാണ് അട്ടപ്പാടിയിലെ  ഊരുകളിലെ കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നാണ് പല റിപ്പോർട്ടുകളും പറഞ്ഞത്. എന്നാൽ  പ്രസവത്തോടെ തന്റെ കുഞ്ഞിനെ നഷ്ടമായ 19കാരി വിദ്യക്ക് പറയാനുള്ളത് മറ്റൊന്നാണ്.  തോക്കുമായി എത്തിയ പോലീസുമുതൽ പൂർണ ഗർഭിണിയായിരിക്കേ പ്രസവത്തിനായി ചുരം വഴിയുള്ള യാത്ര വരെയുള്ള ഭീതിയുണർത്തുന്ന ഓർമ്മകൾ.