'താലിമാലയില്ലാ, വിവാഹ മോതിരമില്ലാ.. പിന്നെന്ത് കല്ല്യാണം?', എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ പുതിയ മാതൃക തീര്‍ക്കുകയാണ് വടകര മടപ്പള്ളിയിലെ നവദമ്പതികളായ അഖിലേഷും അര്‍ച്ചനയും. സ്ത്രീധനവും സ്ത്രീധനപീഡനവും ചര്‍ച്ചയാകുന്ന പുതിയ കാലത്ത് മഞ്ഞളിക്കുന്ന പൊന്നിന്‍ കാഴ്ചകളെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തി പുതിയ ചര്‍ച്ചാ വിഷയമാവുകയാണ് ഇവര്‍. 

ഒരു തരി പൊന്നുപോലും വേണ്ടെന്നുവെച്ച്. പകരം പൂമാലയും ബൊക്കയും മാത്രം കൈമാറിയൊരു മാതൃകാ ന്യൂജെന്‍ കല്ല്യാണ വിശേഷത്തിലൂടെ..