രണ്ടാം പിണറായി വിജയന്‍ സര്‍ക്കാർ അധികാരമേൽക്കാനൊരുങ്ങുകയാണ്. ചൊവ്വാഴ്ച്ച നടന്ന എൽഡിഎഫ് യോ​ഗത്തിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം നൽകണം എന്നതു സംബന്ധിച്ച തീരുമാനമായി. ഏറെയും പുതുമുഖങ്ങളാണ് ഇത്തവണത്തെ മന്ത്രിസഭയുടെ പ്രത്യേകത. മൂന്ന് വനിതാ മന്ത്രിമാരും കേരള നിയമസഭയില്‍ ഇക്കുറിയുണ്ടാകും. മന്ത്രിമാരുടെ പട്ടിക പരിശോധിക്കാം.