കോവിഡ് പ്രതിരോധത്തിനായി രണ്ട് വാക്‌സിനുകള്‍ക്ക്  രാജ്യം അനുമതി നല്‍കിയ വര്‍ഷമായിരുന്നു 2021. പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീഡും, ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും. കേരള ചരിത്രത്തിലാദ്യമായി രണ്ടാം തവണയും ഇടതുമുന്നണി ഭരണ തുടര്‍ച്ചയുണ്ടാക്കി.

125 വര്‍ഷത്തിന് ശേഷം ഒളിമ്പിക്സില്‍ സ്വര്‍ണമെഡലുമായി രാജ്യത്തെത്തിയ നീരജ് ചോപ്രയാണ് 2021-ലെ മിന്നും താരം.  അത്ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയായി നീരജ്. നിരവധി സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് 2021 കടന്നു പോയത്. കാലം അടയാളപ്പെടുത്തിയ ആ സംഭവങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.