സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും കിഫ്ബിയും കെ റെയിലും പ്രളയ നിയന്ത്രണവുമടക്കം സുപ്രധാന വിഷയങ്ങളിൽ സർക്കാർ നയങ്ങളെ 
നിശിതമായി വിമർശിക്കുന്ന റിപ്പോർട്ടാണ് സിഎജി കഴിഞ്ഞദിവസം സഭയുടെ മേശപ്പുറത്ത് വെച്ചത്.

കിഫ്ബി എടുക്കുന്ന വായ്പ്പകൾ സംസ്ഥാനത്തിന്റെ ബാധ്യതയാണെന്നാണ് സി.എജി വീണ്ടും പറയുന്നത്. മുല്ലപ്പെരിയാർ ഡാം തുറന്നത് 2018 ലെ പ്രളയത്തിന്റെ ആഘാതം കൂട്ടിയെന്ന് സർക്കാർ വിശദീകരണം നൽകിയെന്ന വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്.