മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. പോലീസിന്റെ ബാരിക്കേട് മറികടന്ന് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിന്‍തിരിഞ്ഞ് പോകാതിരുന്നതിനെ തുടര്‍ന്ന് ഗ്രനേഡും പിന്നാലെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍  ടിയര്‍ ഗ്യാസും പ്രയോഗിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലം കുണ്ടറയില്‍ എന്‍സിപി നേതാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാകാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടസംഭവത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.