പൈപ്പ് പൊട്ടി കോഴിക്കോട് ചാലപ്പുറത്ത് വെള്ളം പരന്നൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ആർക്കോ ഉപകരിക്കേണ്ട വെള്ളം റോഡിൽ പാഴാവുന്നത് കണ്ട് വാട്ടർ അതോറിറ്റിക്കെതിരെ വ്യത്യസ്തമായ ഒറ്റയാൾ പ്രതിഷേധം. പാഴായിപ്പോവുന്ന വെള്ളത്തിൽ കുളിച്ചാണ് കല്ലായി സ്വദേശി പ്രസാദ് പ്രതിഷേധിച്ചത്.