ആറ് മാസം മുന്‍പ് മധ്യപ്രദേശില്‍ നിന്നും കാണാതായ യുവാവിനെ കൊല്ലത്തെ കോവിഡ് സെന്ററില്‍ നിന്നും കണ്ടെത്തി. മധ്യപ്രദേശ് കാട്നി സ്വദേശി ശിവ ചൗഹാനേയാണ് അമ്മയ്ക്ക് തിരികെയേൽപ്പിച്ചത്. കോവിഡ് കെയർ സെന്ററിലെ സന്നദ്ധ പ്രവർത്തകരും സാമൂഹിക മാധ്യമവുമാണ് 19-കാരന് സ്വന്തം ബന്ധുക്കളെ തിരികെ ലഭിക്കാനുള്ള വഴിയൊരുക്കിയത്.

വഴി തെറ്റി ട്രെയിൻ കയറി എങ്ങനെയോ കൊല്ലത്തെത്തിയതാണ് ശിവ. ദേഹമാസകലം പരിക്കേറ്റ ചെറുപ്പക്കാരനെ സന്നദ്ധ പ്രവർത്തകർ കോവിഡ് കെയർ സെന്ററിലാക്കി. ഭാഷ അറിയാത്തതിനാലാകാം എപ്പോഴും അന്തർമുഖനായിരുന്നു ഈ 19-കാരൻ. കഴിഞ്ഞദിവസം സന്നദ്ധപ്രവർത്തകരിലൊരാൾ ഫെയ്സ്ബുക്ക് നോക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശിവ അദ്ദേഹത്തിന് തന്റെ സഹോദരന്റെ പ്രൊഫൈൽ കാണിച്ചുകൊടുക്കുകയായിരുന്നു.