സ്വന്തമായി നിർമ്മിച്ച വയലിൻ ഉപയോഗിച്ച് സംഗീതം പഠിക്കുകയാണ് കാസർകോട് ആയാംപാറയിലെ ബിബിൻ ബാബു. ഇലക്ട്രിക് വയലിൻ
വാങ്ങാനുള്ള പണമില്ലാതെ വന്നപ്പോഴാണ് ബിബിൻ സ്വന്തമായി വയലിൻ  നിര്‍മിച്ചത്.

മരപ്പലക പ്രത്യേക രീതിയിൽ മുറിച്ചെടുത്താണ് ബിബിൻ വയലിൻ  നിര്‍മിച്ചത്. ഓൺലൈൻ വീഡിയോയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഒരു മാസം കൊണ്ടാണ് ബിബിൻ വയലിൻ തയ്യാറാക്കിയത്.