വൈനുണ്ടാക്കാൻ എക്സൈസിന്റെ അനുഗ്രഹം തേടി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് കണ്ട് വീട്ടിലെത്തിയ എക്സൈസ് പിടിച്ചെടുത്തത് 5 ലിറ്റർ വാഷ്. കൊച്ചി അങ്കമാലി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് എക്സൈസ് ഉടനടി അനുഗ്രഹം നൽകി.

വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി. ഒരു ലോഡിറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. എക്സൈസിന്റെ അനുഗ്രഹം വേണം. അങ്കമാലി കിടങ്ങൂർ സ്വദേശിയുടെ ഈ വൈൻ നിർമ്മാണ പോസ്റ്റ് വൈറലായി. പോസ്റ്ററ്റ് കണ്ട  എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്.രഞ്ജിത്തിന്റെ നിർദേശപ്രകാരം ആലുവ സി.ഐ സോജൻ സെബാസ്റ്റ്യന്റ നേതൃത്വത്തിൽ എക്സൈസ് സംഘം യുവാവിന്റെ വീട്ടിലെത്തി. പരിശോധനയിൽ ചീനഭരണിയിൽ സൂക്ഷിച്ചിരുന്ന 5 ലിറ്റർ വാഷ് പിടിച്ചെടുത്തു.
വൈനുണ്ടാക്കാൻ അനുഗ്രഹം തേടിയ യുവാവിനെ എക്സൈസ് മനസ് നിറഞ്ഞ് അനുഗ്രഹിച്ചു. പോസ്റ്റിട്ട് കേസിലായി. ഇപ്പോൾ യുവാവിന്റെ അനുഭവം ഏകദേശം ഈ പാട്ടു പോലെയാണ്.