കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഹീറോയിസമായാണ് ഗ്യാങ്ങുകളുടെ ഭാഗമാകുന്ന കുട്ടികള്‍ കരുതുന്നത് എന്ന് സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ രഹസ്യങ്ങളറിയാവുന്ന പ്രത്യേക അതിഥി. ആദ്യം ചെറിയ കുറ്റകൃത്യങ്ങളില്‍ ഭാഗമാകുന്ന ഇവര്‍ വലിയ ക്രിമിനലുകള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ ആകൃഷ്ടരായാണ് ഇത്തരം വലിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്നത്. 

ആവശ്യാനുസരണം കിട്ടുന്ന വാഹനങ്ങളും ആഡംബര ജീവിതവുമാണ് ഇത്തരം ഗ്യാങ്ങുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആദ്യഘട്ടത്തില്‍ ഗ്യാങ്ങിന്റെ ചെറിയ കുറ്റകൃത്യങ്ങളുമായി സഹകരിച്ച് നില്‍ക്കുന്ന ചെറുപ്പക്കാരാണ് പിന്നീട് വലിയ കുറ്റകൃത്യങ്ങളിലേക്കും കടക്കുന്നത് എന്നും ഇയാള്‍ പറയുന്നു.