കോട്ടയത്ത് പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം തടഞ്ഞ യൂത്ത് കോൺഗ്രസ് നടപടി അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ. വഴിതടഞ്ഞ് ചിത്രീകരണം നടത്തിയെന്നാരോപിച്ചാണ് കോൺഗ്രസ് മാർച്ചു നടത്തിയത്. നടൻ ജോജു ജോർജിനെതിരെയുള്ള പ്രതിഷേധമാണിതെന്നും കോൺഗ്രസ് പറഞ്ഞു. 

ചിത്രീകരണത്തിന് എല്ലാ സംരക്ഷണവും നൽകുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിൽ പറഞ്ഞു. ചലച്ചിത്ര പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.