അന്നമെത്തിക്കാന്‍ പായുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് കരുതലായി യൂത്ത് കോണ്‍ഗ്രസ്

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ധാന്യങ്ങളും പച്ചക്കറികളും മറ്റുമായി ഇവര്‍ രാപ്പകലില്ലാതെ സഞ്ചരിക്കുകയാണ്. നമ്മുടെ അന്നം മുടങ്ങാതിരിക്കാന്‍ ജോലിചെയ്യുന്നവര്‍ക്ക് അന്നമൂട്ടുകയാണ് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന സെക്രട്ടറി ഷിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇവര്‍ കഴിഞ്ഞ 18 ദിവസമായി പെരുമ്പാവൂരിലുണ്ട്.ആദ്യഘട്ടങ്ങളില്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പൊതിച്ചോറുകളായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ആവശ്യക്കാരായ ലോറിഡ്രൈവര്‍മാരുടെ എണ്ണം കൂടിവന്നതോടെ യുവാക്കള്‍ പാചകവും തുടങ്ങി. ദിവസേന 200 ഓളം പൊതികളാണ് നല്‍കുന്നത്.

ഇതിനായി ചെലവാകുന്ന തുക സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷെയറിടുകയാണ് പതിവെന്ന് ഷിജോ വര്‍ഗീസ് പറയുന്നു. ചോറിനൊപ്പം സാമ്പാര്‍, കാളന്‍, മീന്‍ച്ചാര്‍  ഇവയിലേതെങ്കിലുമൊന്നുണ്ടാകും. തോരനും, ചമ്മന്തിയും അച്ചാറുമാണ് മറ്റ് വിഭവങ്ങള്‍.വിഷുദിനത്തില്‍ പപ്പടവും പായസവും സ്‌പെഷ്യല്‍ഐറ്റമായി നല്‍കി. പെരുമ്പാവൂര്‍ തഹസില്‍ദാരുടെയും കുറുപ്പുംപടി സിഐയുടെയും അനുമതിയോടെയാണ് യുവാക്കളുടെ ഈ സേവനം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented