തിരുവനന്തപുരം കവലയൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോഷിയാണ് മരിച്ചത്. പ്രതികള്‍ക്കുവേണ്ടി കടയ്ക്കാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

മരിച്ച ജോഷിയുടെ വീടിന് സമീപത്തുവെച്ചാണ് സംഭവം ഉണ്ടായത്. പത്തിലധികം ആളുകള്‍ ചേര്‍ന്നാണ് ജോഷിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോഷിയെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.