വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ റോബോട്ടായി പുതുജന്മം നേടിയിരിക്കുകയാണ് കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രത്തില്‍. സിഡി ഡ്രൈവ് മുതല്‍ കീ ബോര്‍ഡ് വരെയുള്ളവ റോബോട്ടിന്റെ കൈകളും കണ്ണുകളുമൊക്കെയാവുന്നു. അടുപ്പം കൂടാനെത്തുന്നവരെ തന്റെ നെഞ്ചിലെ മോണിറ്ററിലൂടെ കാണിച്ച് ചേര്‍ത്ത് നിര്‍ത്തും. പിന്നെ സെന്‍സറില്‍ കൈവെച്ചാല്‍ ഫെബ്രുവരി 28 മുതല്‍ മേഖലാ ശാസ്ത്ര കേന്ദ്രത്തില്‍ നടക്കുന്ന മലബാര്‍ ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ വിശേഷങ്ങളും പറയും.