വൈറലാകാന്‍ നിയമലംഘനം നടത്തി ബൈക്കില്‍ കറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ചെറായി സ്വദേശി റേഹല്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. മോഡിഫിക്കേഷന്‍ നടത്തിയ ബൈക്കില്‍ ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് അഭ്യാസപ്രകടനം നടത്തിയ യുവാവിന് ലൈസന്‍സോ ഹെല്‍മറ്റോ ഉണ്ടായിരുന്നില്ല.