അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി

ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമജന്മഭൂമിയിലെത്തി. പ്രദേശത്തിന്റെ സുരക്ഷ വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനമെന്ന് ആദിത്യനാഥ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അയോദ്ധ്യയില്‍ നടന്ന ദീപാവലി ആഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് രാമജന്മഭൂയിലെത്തുന്നത്. രാമജന്മഭൂമിയില്‍ സ്ഥിതി ചെയ്യുന്ന രാമ ക്ഷേത്രത്തില്‍ ആദിത്യനാഥ് ദര്‍ശനം നടത്തി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും ആളുകള്‍ രാമജന്മഭൂമിയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

സന്ദര്‍ശകര്‍ക്കായി പ്രദേശത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext