കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തുകയാണ് അയ്യപ്പന്‍ എന്ന ആനയുടേയും മലപ്പുറം സ്വദേശി ഷൗക്കത്തിന്റെയും ആത്മബന്ധം. ആനക്കമ്പക്കാരനായ ഷൗക്കത്ത് ലോക്ഡൗണില്‍ കുറച്ചുദിവസം വളര്‍ത്താം എന്ന് കരുതിയാണ് ചെറുപ്പുളശ്ശേരി അയ്യപ്പനെ മലപ്പുറം പടിഞ്ഞാറ്റ് മുറിയിലെ വീട്ടിലെത്തിച്ചത്. 

ഇപ്പോള്‍ ഷൗക്കത്തിന്റെ മാത്രമല്ല വീട്ടിലുള്ളവരുടേയും കണ്ണിലുണ്ണിയാണ് അയ്യപ്പന്‍. 75,000 രൂപയാണ് ആനയുടെ ഒരു മാസത്തെ ചെലവ്. ചെറുപ്പുളശ്ശേരി എസ്.കെ. ഗ്രൂപ്പിന്റേതാണ് ആന.