ഇന്ന് ലോക നഴ്സസ് ദിനം.. അര്‍പ്പണ ബോധത്തിന്റെ പര്യായമായി കോവിഡ് കാലത്തും കര്‍മ്മനിരതരായി ഇരിക്കുന്ന ആതുരസേവനത്തിന്റെ മാലാഖമാര്‍ക്ക് ആശംസകള്‍ നേരുകയാണ് ലോകം മുഴുവനും. ഈ ദിനത്തില്‍ കര്‍മ്മരംഗത്തെ വിശേഷങ്ങളും വെല്ലുവിളികളുമെല്ലാം പങ്കുവയ്ക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു സംഘം നഴ്സുമാര്‍. 

സര്‍വീസിനിടയിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിലൊന്ന്  നേരിടുകയാണ് ലോകമാകെയുള്ള നഴ്സുമാര്‍. അവധി പോലുമില്ലാത്ത കോവിഡ് ഡ്യൂട്ടിയില്‍ സ്വയം തളരാതെ നോക്കുകയാണവര്‍. ഒന്നര വര്‍ഷമായിട്ടും തുടരുന്ന കോവിഡ് വാര്‍ഡിലെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഈ നഴ്സുമാര്‍.