ഇന്ന് ആഗോള ഭൗമദിനം.കാലാവസ്ഥാ ഇടപെടല്‍ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.ലോക്ഡൗണ്‍ മനുഷ്യരെ വലച്ചെങ്കിലും,മലിനീകരണം കുറഞ്ഞ് പച്ചപ്പും കിളികളുടെ ശബ്ദവും ഭൂമിക്ക് തിരികെ സമ്മാനിച്ചതായാണ് പഠനങ്ങള്‍ പറയുന്നത്. 
ഭൂമിക്കൊരു ദിനമായി 1970 മുതലാണ് ഭൗമ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഭൂമിയെ രക്ഷിക്കുകയാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം.