ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തൊഴിലാളി പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.
ബി.എം.എസ് ഒഴികെയുളള എല്ലാ തൊഴിലാളി സംഘടനകളും നാളെ നടക്കുന്ന പൊതുപണിമുടക്കിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
പാല്‍- പത്ര വിതരണം, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവരെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അസംഘടിത മേഖലയിലെ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകും