തിരുവനന്തപുരം പോത്തന്‍കോട് നോക്കുകൂലി നല്‍കാത്തതിന് വാര്‍ക്കപ്പണിക്കാരെ മര്‍ദ്ദിച്ച് ചുമട്ടുതൊഴിലാളികള്‍. പോത്തന്‍കോട് നന്നാട്ടുകാവ് കടുവാക്കുഴിയില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെ ആയിരുന്നു സംഭവം. INTUC, CITU യൂണിയനുകളില്‍പെട്ട പതിനഞ്ചോളം പേരാണ് പ്രശ്‌നമുണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്തന്‍കോട് പോലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ചെങ്ങന്നൂര്‍ സ്വദേശി വയ്ക്കുന്ന വീടിന്റെ പണിക്കായാണ് വാര്‍ക്കപ്പണിക്കാര്‍ എത്തിയത്. ഇവര്‍ വന്നതിന് തൊട്ടുപിന്നാലെ നോക്കുകൂലി ആവശ്യവുമായി ചുമട്ടുതൊഴിലാളികളും എത്തി. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വാര്‍ക്കപ്പണി മേശിരിയായ മണികണ്ഠനും മൂന്നു തൊഴിലാളികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആളിനും മര്‍ദ്ദനമേറ്റിട്ടുണ്ട്.