വയനാട്ടിലെ അമ്പലവയലില്‍ കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അമ്പലവയല്‍ സ്വദേശിയായ പാമ്പള രാധാകൃഷ്ണനാണ് മരിച്ചത്. അമ്പലവയല്‍ ആയിരംകൊല്ലി എന്ന സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മണ്‍തിട്ടയോട് ചേര്‍ന്ന് മണ്ണ് എടുത്ത് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞ് തൊഴിലാളിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.
അപകടം നടന്നപ്പോള്‍ത്തന്നെ മണ്ണ് നീക്കം ചെയ്ത് രാധാകൃഷ്ണനെ പുറത്തെടുത്ത് അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഇതിനുമുകളിലേക്ക് വീണ്ടും മണ്ണ് ഇടിഞ്ഞുവീണതായും ദൃക്‌സാക്ഷികള്‍ പറയുന്നു.