ജോലിയിൽ നിന്നും പറഞ്ഞു വിട്ടതിന്റെ വൈരാഗ്യം തീർക്കാൻ ജീവനക്കാരൻ ഹോട്ടൽ അടിച്ചു തകർത്തു. കോട്ടയം പാലാ മുത്തേലിയിലെ കൈലാസ് ഹോട്ടലിന്  നേരെയാണ് അക്രമണമുണ്ടായത്. റാന്നി സ്വദേശിയായ ഹരിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി മദ്യപിച്ചെത്തി മറ്റു ജീവനക്കാരുമായി വഴക്കുണ്ടാക്കിയതിനാണ് ഹരിലാലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.