കൊല്ലം: കേസുകൾ ഏറെ രജിസ്റ്റർ ചെയ്യുന്ന പത്തനാപുരം പുന്നല ഫോറസ്റ്റ് സ്റ്റേഷന്റെ നിയന്ത്രണം വനിതകളുടെ കൈകളിലാണ്. ഇവിടുത്തെ 16 ബീറ്റ് ഓഫീസർമാരിൽ 12 പേരും വനിതകളാണ്. കേരളത്തിൽ തന്നെ ഏറ്റവുമധികം വനിതകൾ ജോലി ചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനും ഇതാണ്. മികച്ച പ്രവർത്തനമാണ് ഇവർ കാഴ്ച്ചവെയ്ക്കുന്നതെന്നും മേലധികാരികളും പറയുന്നു