പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നേരത്തെ മറ്റൊരു പെണ്‍കുട്ടിയും മോന്‍സനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയിരുന്നു.