തിരുവനന്തപുരത്ത് മണ്‍വെട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരകുളം സ്വദേശി സരിതയാണ് മരിച്ചത്. സരിതയെ ആക്രമിച്ച വയോധികന്‍ വിജയമോഹനന്‍ നായര്‍ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. 

മകളാണെന്ന് അവകാശപ്പെട്ട് സരിത വിജയമോഹനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും ഇതാണ് അതിക്രമത്തില്‍ കലാശിച്ചത് എന്നുമാണ് പ്രാഥമിക നിഗമനം.