ആലപ്പുഴ: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളായ സ്ത്രീകള്‍ തമ്മില്‍ത്തല്ലിയ സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. ആലപ്പുഴ കുത്തിയതോട് സ്‌റ്റേഷന്‍ പരിധിയിലാണ് കൂട്ടയടി ഉണ്ടായത്. വടി ഉപയോഗിച്ച് പരസ്പരം തല്ലുന്ന സ്ത്രീകൾ നിലത്തുവീണു കിടന്നും സംഘർഷം തുടർന്നു. കൗമാര പ്രായക്കാരായ മക്കളും കൂട്ടത്തിൽ പങ്കുചേർന്നു.