ഇടുക്കി: ഇടുക്കി അടിമാലിയില്‍ കാറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മ ലൈലാമണി ചികിത്സയിലിരിക്കെ മരിച്ചു. രോഗിയും വൃദ്ധയുമായ വീട്ടമ്മയെ കാറിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ ജനുവരി 17-ന് ഓട്ടോറിക്ഷാ തൊഴിലാളികളാണ് കണ്ടെത്തുന്നത്. വാര്‍ത്തകളിലൂടെ വിവരം അറിഞ്ഞെത്തിയ മകന്‍ അമ്മയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.