പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്തശേഷം
November 27, 2019, 07:48 PM IST
പെരുമ്പാവൂരില്‍ യുവതിയെ തൂമ്പകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്തശേഷമെന്ന് വ്യക്തമായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തൂമ്പ കൊണ്ട് തലയ്ക്കടിച്ച ശേഷം അബോധാവസ്ഥയിലായ യുവതിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയതിനു ശേഷമാണ് അസം സ്വദേശിയായ ഉമര്‍ കടന്നുകളഞ്ഞത്. ബുധനാഴ്ച രാവിലെയാണ് പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ കടമുറിക്ക് മുന്നില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.