കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താനടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ ആണ് മരിച്ചത്. 24 വയസ്സായിരുന്നു. 

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഉണ്ടായ കൊലപാതകമാണ് നടന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. ഭര്‍തൃഗൃഹത്തില്‍ വെച്ച് മര്‍ദ്ദനമേറ്റു എന്ന് കാണിച്ച് വിസ്മയ ഇന്നലെ ബന്ധുക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു.