തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്നുകുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വാലിക്കുന്ന് സ്വദേശിനി സിനി ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുട്ടന്‍ ഒളിവിലെന്ന് പോലീസ്. അതേസമയം അച്ഛനെതിരെ മക്കളുടെ വെളിപ്പെടുത്തല്‍. അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടുന്നത് കണ്ടെന്ന് സിനിയുടെ മക്കളും പിതാവും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.