വിഴിഞ്ഞത്തിന് സമീപം ഭര്‍തൃഗൃഹത്തില്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

ഭര്‍ത്താവിന്റെ വീട്ടുകാര്‍ അര്‍ച്ചനയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നതായും ഇതിനെ തുടര്‍ന്നുള്ള പീഡനം സഹിക്കവയ്യാതെ വന്നതിനാലാണ് യുവതി ജീവനൊടുക്കിയത് എന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.