ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ അനുകൂലിച്ച് പ്രകോപനപരമായി പോസ്റ്റിട്ട അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവശ്യം പൂര്‍ണ്ണമായും നിയമപരമല്ലെന്ന് ട്വിറ്റര്‍.

അക്കൗണ്ടുകൾക്ക് എതിരെ നടപടി എടുക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിർദേശം ഇന്ത്യൻ നിയമങ്ങളുമായി യോജിക്കുന്നതല്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ മാധ്യമ സ്ഥാപനങ്ങൾ, സാമൂഹിക പ്രവർത്തകർ , രാഷ്ട്രീയക്കാര്‍ എന്നിവരുടെ അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കില്ല എന്ന് ട്വിറ്റർ വ്യക്തമാക്കി. 

അതേസമയം സർക്കാർ നിശ്ചയിച്ചിരുന്ന ചില അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും ട്വിറ്റർ പറഞ്ഞു. എന്നാൽ മരവിപിച്ച അക്കൗണ്ടുകൾ ഇന്ത്യക്ക് പുറത്ത് ലഭിക്കുമെന്നും ട്വിറ്റർ കൂട്ടിച്ചേർത്തു .