അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികൾക്കുവേണ്ടി പോരാടിയ കോഴിക്കോട്ടുകാരി വിജി പെൺകൂട്ടിന് വീടായി. വിങ്‌സ് കേരളയുടെ നേതൃത്വത്തിലാണ് വീട് പണി പൂർത്തിയാക്കി സ്‌നേഹ സമ്മാനമായി നൽകിയത്. ലോകത്തെ സ്വാധീനിച്ച നൂറു വനിതകളിലൊരാളായി ബി.ബി.സി വിജിയെ തിരഞ്ഞെടുത്തിരുന്നു.

തൊഴിൽ മേഖലയിൽ ഇന്നും ലിംഗസമത്വം കൈവന്നിട്ടില്ലെന്നും അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾ കോവിഡിനു ശേഷം കൂടുതൽ പ്രതിസന്ധി നേരിടുകയാണെന്നും വിജി പറയുന്നു.