ശശികലയെ അണ്ണാ ഡിഎംകെയില്‍ തിരിച്ചെത്തിച്ച് പളനിസ്വാമിയെ ഒതുക്കാന്‍ തയ്യാറെടുത്ത് ഒ. പനീര്‍ സെല്‍വം. പനീര്‍ സെല്‍വത്തിന്റെ മകന്‍ ജയദീപ് ശശികലയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു. പനീര്‍ സെല്‍വത്തിന്റെ മൗനാനുവാദത്തോടെയാണ് പ്രസ്താവനയെന്നാണ് പളനിസ്വാമി പക്ഷത്തിന്റെ ആരോപണം. 

എന്നാല്‍ പരസ്യമായ പ്രതികരണങ്ങള്‍ ഇരുവിഭാഗത്തേയും നേതാക്കള്‍ ഇതുവരെ നടത്തിയിട്ടില്ല. ശശികലയ്ക്ക് അനുകൂലമായി പോസ്റ്റര്‍ പതിച്ചതിന് തിരുനെല്‍വേലിയിലെ ജില്ലാ നേതാവിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സമാന നടപടി ഒ.പി.എസിന്റെ മകന് നേരെയും വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.