കൊച്ചി: ലൈഫ് മിഷന്‍കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ വിലയിരുത്തല്‍. സര്‍ക്കാരിന്റെ നിസഹകരണം ഹൈകോടതിയെ ബോധിപ്പിക്കും. സംസ്ഥാന സര്‍ക്കാരും യുണിടാക് എം.ഡിയും സി.ബി.ഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.

കേസുമായി ബന്ധപ്പെട്ട വിശദമായ കാര്യങ്ങള്‍ അറിയുന്നതിന് പദ്ധതിയുടെ അസിസ്റ്റന്റ് സി.ഇ.ഒയേയും, ചീഫ് എഞ്ചിനീയറേയും സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു.