രണ്ട് പതിറ്റാണ്ടിലേറെയായി സുബ്ബയ്യ നല്ലമുത്തു ജീവിതത്തിലെ കൂടുതല്‍ സമയവും ചെലവഴിച്ചത് കാട്ടിലാണ്. പതിനെട്ടു വര്‍ഷമായി കടുവകള്‍ക്ക് പിന്നാലെയാണ് മുത്തുവിന്റെ യാത്ര. കാടിന്റെ തുടിപ്പറിഞ്ഞ കടുവയുടെ മനസ്സറിഞ്ഞ വൈല്‍ഡ് ലൈഫ് സിനിമാറ്റോഗ്രഫര്‍ സുബ്ബയ്യ നല്ല മുത്തു ഇപ്പോള്‍ തഡോബാ ടൈഗര്‍ റിസര്‍വിലെ കടുവകള്‍ക്കൊപ്പമാണ്.