വൈത്തിരി : പൊഴുതനയിലെ തേയിലത്തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങി. പൊഴുതന പഞ്ചായത്തിലെ വൈത്തിരി-തരുവണ റൂട്ടിലെ പ്രധാന പാതയോട് ചേർന്ന പെരുങ്കോട ഭാഗത്താണ് 20-ലധികം കാട്ടാനകൾ ഇറങ്ങിയത്. കുട്ടിയാനകളും കൂട്ടത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോ‌ടെയായിരുന്നു സംഭവം. തേയിലത്തോട്ടത്തിൽനിന്ന് തൊഴിലാളികൾ പോയസമയമായതിനാൽ അപകടസാധ്യത ഒഴിവായി. തേയിലത്തോട്ടത്തിൽ കറങ്ങിനടന്ന ആനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തുരത്തിയത്.