അതിരപ്പിള്ളിക്കടുത്ത് തുമ്പൂർമുഴിയിൽ പകൽ വഴിതടഞ്ഞത് നാല് കൊമ്പന്മാർ. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കാട്ടാനകൾ റോഡിലിറങ്ങിയത്.  രണ്ട് കൊമ്പൻമാർ വാഹനങ്ങൾക്ക് നേരേ ഓടിയടുത്തു. അര മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചു. 

ആനകളെ കണ്ട് വിനോദസഞ്ചാരികൾ ബഹളം വച്ചതും വാഹനങ്ങൾ ഹോൺ മുഴക്കിയതുമാണ് ആനകളെ പ്രകോപിപ്പിച്ചത്.