എറണാകുളം പിണവൂര്‍കുടി ആദിവാസി കോളനിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. വനപാലകരുടെ നേതൃത്വത്തില്‍ ജെസിബി എത്തിച്ച് കിണറിന്റെ വക്കിടിച്ചാണ് ആനയെ രക്ഷിച്ചത്. പുലര്‍ച്ചയോടെയാണ് ആനക്കൂട്ടം പ്രദേശത്ത് എത്തിയത്.