കാട്ടുപന്നിയുടെ അക്രമണങ്ങള്‍ പലയിടത്തും വാര്‍ത്തയാവാറുണ്ട്. ഇപ്പോളിതാ കാട്ടുപന്നിയുടെ മറ്റൊരുപരാക്രമം കൂടി വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ്‌. പാലക്കാട് ജില്ലയിലെ പെരുവെമ്പിനടുത്ത് തണ്ണിശ്ശേരിയില്‍ വൈദ്യുത കമ്പിവേലി ചാടിക്കടന്നിരിക്കുകയാണ് ഒരുകാട്ടുപന്നി. സിസിടിവി ക്യാമറയിലാണ് കാട്ടുപന്നിയുടെ സാഹസികതയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.